ഹോ​ങ്കോം​ഗ്: ലാ​ൻ​ഡിം​ഗി​നി​ടെ ച​ര​ക്ക് വി​മാ​നം റ​ൺ​വേ​യി​ൽ നി​ന്ന് തെ​ന്നി​മാ​റി ക​ട​ലി​ൽ വീ​ണു. അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു.

ഹോ​ങ്കോം​ഗ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്രാ​ദേ​ശി​ക സ​മ​യം പു​ല​ർ​ച്ചെ 3:50 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ദു​ബാ​യി​യി​ൽ നി​ന്നു വ​ന്ന എ​സി​ടി എ​യ​ർ​ലൈ​ൻ​സി​ന്‍റെ ബോ​യിം​ഗ് 747 ച​ര​ക്കു​വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

വി​മാ​നം ക​ട​ലി​ൽ ഭാ​ഗി​ക​മാ​യി വെ​ള്ള​ത്തി​ൽ മു​ങ്ങി​ക്കി​ട​ക്കു​ന്ന ചി​ത്രം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​തേ​സ​മ​യം, വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന നാ​ല് ജീ​വ​ന​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്ന് ഹോ​ങ്കോം​ഗ് വി​മാ​ന​ത്താ​വ​ളം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന്, ഹോ​ങ്കോം​ഗ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ വ​ട​ക്ക​ൻ റ​ൺ​വേ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം തെ​ക്ക്, മ​ധ്യ റ​ൺ​വേ​ക​ൾ തു​ട​ർ​ന്നും പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.