ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ നി​ന്ന് ഇ​ന്ത്യ​ക്കാ​യി ക​ളി​ക്കു​ന്ന ആ​ദ്യ ക്രി​ക്ക​റ്റ് താ​ര​മാ​യ പ​ര്‍​വേ​സ് റ​സൂ​ല്‍ സ​ജീ​വ ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ചു. ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ലെ മി​ക​ച്ച ഓ​ള്‍ റൗ​ണ്ട​ര്‍​മാ​രി​ലൊ​രാ​ളാ​യി​രു​ന്ന 36കാ​ര​നാ​യ പ​ര്‍​വേ​സ് റ​സൂ​ല്‍ ക​രി​യ​റി​ലാ​കെ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ കു​പ്പാ​യ​മ​ണി​ഞ്ഞ​ത്.

2014 ജൂ​ണ്‍ 15നാ​ണ് പ​ര്‍​വേ​സ് റ​സൂ​ൽ ഇ​ന്ത്യ​ക്കാ​യി ഏ​ക​ദി​ന​ത്തി​ല്‍ അ​ര​ങ്ങേ​റി​യ​ത്. സു​രേ​ഷ് റെ​യ്ന​യു​ടെ നാ​യ​ക​ത്വ​ത്തി​ൽ മി​ർ​പു​രി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രേ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 10 ഓ​വ​റി​ൽ 60 റ​ൺ​സ് വ​ഴ​ങ്ങി ര​ണ്ടു​വി​ക്ക​റ്റ് വീ​ഴ്ത്തി.

2017 ജ​നു​വ​രി 26ന് ​ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടി20 ​മ​ത്സ​ര​ത്തി​ലും റ​സൂ​ല്‍ ഇ​ന്ത്യ​ക്കാ​യി ക​ളി​ച്ചി​ട്ടു​ണ്ട്. വി​രാ​ട് കോ​ഹ്‌‌​ലി ന​യി​ച്ച ഇ​ന്ത്യ​ൻ ടീ​മി​നാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ അ​ദ്ദേ​ഹം നാ​ലോ​വ​റി​ൽ 32 റ​ൺ​സ് വ​ഴ​ങ്ങി ഒ​രു വി​ക്ക​റ്റാ​ണ് വീ​ഴ്ത്തി​യ​ത്. എ​ട്ടാം​ന​മ്പ​റി​ൽ ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പ​ർ​വേ​സ് അ​ഞ്ചു റ​ൺ​സു​മെ​ടു​ത്തു.

ഇ​തി​നി​ടെ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ സ​ജീ​വ​മാ​യി​രു​ന്നു പ​ർ​വേ​സ് റ​സൂ​ൽ. നി​ല​വി​ൽ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ലും അ​വ​സ​രം കു​റ​ഞ്ഞ​തോ​ടെ​യാ​ണ് സ​ജീ​വ ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ക്കാ​ൻ താ​രം തീ​രു​മാ​നി​ച്ച​ത്.

17 വ​ര്‍​ഷം നീ​ണ്ട ഫ​സ്റ്റ് ക്ലാ​സ് ക​രി​യ​റി​ല്‍ 352 വി​ക്ക​റ്റു​ക​ളും 5,648 റ​ണ്‍​സും റ​സൂ​ല്‍ നേ​ടി​യി​ട്ടു​ണ്ട്. 2013-2014 സീ​സ​ണി​ലും 2017-18 ര​ഞ്ജി സീ​സ​ണി​ലെ​യും മി​ക​ച്ച ഓ​ൾ റൗ​ണ്ട​ര്‍​ക്കു​ള്ള ലാ​ലാ അ​മ​ര്‍​നാ​ഥ് ട്രോ​ഫി സ്വ​ന്ത​മാ​ക്കി.

ഐ​പി​എ​ലി​ല്‍ സൗ​ര​വ് ഗാം​ഗു​ലി നാ​യ​ക​നാ​യ പൂ​ന വാ​രി​യേ​ഴ്സ് ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു പ​ർ​വേ​സ് റ​സൂ​ല്‍. ശ്രീ​ല​ങ്ക​യി​ലും ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റ് ക​ളി​ച്ച അ​ദ്ദേ​ഹം ജൂ​നി​യ​ര്‍ താ​ര​ങ്ങ​ളു​ടെ പ​രി​ശീ​ല​ക​നു​മാ​യി.