തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ വി​ത​ര​ണം ചെ​യ്ത ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ തി​രി​ച്ചെ​ടു​ക്കു​ന്ന​തി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് വി​ത​ര​ണ​ക്കാ​ർ. നി​യ​മ​വ​ഴി​ക​ൾ അ​ട​ക്കം പ​രി​ശോ​ധി​ക്കാ​ൻ വി​ത​ര​ണ​ക്കാ​രു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു.

ഇ​ന്ന​ലെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഉ​പ​ക​ര​ണ​ങ്ങ​ൾ തി​രി​ച്ചെ​ടു​ത്തി​രു​ന്നു. കു​ടി​ശി​ക തീ​ർ​ക്കു​ന്ന​തി​ൽ ഒ​രു ത​ര​ത്തി​ലു​മു​ള്ള ഉ​റ​പ്പു​ക​ളും ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് വി​ത​ര​ണ​ക്കാ​ര്‍ പ​റ​യു​ന്ന​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ടി​ശി​ക തീ​ർ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം തേ​ടി​യി​രു​ന്നു.

സ്റ്റോ​ക്ക് തി​രി​ച്ചെ​ടു​ക്കാ​ൻ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. കു​ടി​ശി​ക​ക ഉ​ട​ൻ തീ​ർ​ക്കാ​മെ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജും ച​ർ​ച്ച​യി​ൽ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഇ​ന്ന​ലെ വൈ​കു​ന്ന​രം ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് സ്റ്റോ​ക്ക് തി​രി​ച്ചെ​ടു​ക്കാ​നു​ള്ള വ​ഴി​ക​ൾ തേ​ടാ​ൻ വി​ത​ര​ണ​ക്കാ​രു​ടെ സം​ഘ​ട​ന തീ​രു​മാ​നി​ച്ച​ത്.

159 കോ​ടി രൂ​പ​യാ​ണ് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ വി​ത​ര​ണ​ക്കാ​ർ​ക്ക് മാ​ത്രം ആ​രോ​ഗ്യ​വ​കു​പ്പ് കു​ടി​ശി​ക​യാ​യി ന​ൽ​കാ​നു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 30 കോ​ടി മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ ന​ൽ​കാ​ൻ ത​യാ​റാ​യ​ത്. ഇ​താ​ണ് ഗു​രു​ത​ര സ്ഥി​തി​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ത്തി​ച്ച​ത്.

അ​തേ​സ​മ​യം കു​ടി​ശി​ക തീ​ർ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് 250 കോ​ടി രൂ​പ ധ​ന​വ​കു​പ്പി​നോ​ട് അ​ടി​യ​ന്ത​ര സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്. ഇ​തി​ൽ 100 കോ​ടി രൂ​പ​യെ​ങ്കി​ലും കി​ട്ടി​യാ​ൽ മാ​ത്ര​മേ പ്ര​തി​സ​ന്ധി​ക്ക് താ​ത്കാ​ലി​ക​മാ​യെ​ങ്കി​ലും പ​രി​ഹാ​ര​മാ​വു.