ശബരിമല സ്വർണക്കടത്ത്; മിനിറ്റ്സ് ബുക്ക് പിടിച്ചെടുത്തു, ബോർഡ് അംഗങ്ങൾക്കും ജീവനക്കാർക്കുമെതിരെ എസ്ഐടി
Wednesday, October 22, 2025 8:01 AM IST
തിരുവനന്തപുരം: ശബരിമല സ്വർണക്കടത്തിൽ ദേവസ്വം ബോർഡ് അംഗങ്ങൾക്കും ജീവനക്കാർക്കുമെതിരെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). രേഖകളിൽ നിന്നുതന്നെ അട്ടിമറി വ്യക്തമെന്നും എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു.
ഹൈക്കോടതിയിൽ നൽകിയ റിപ്പോര്‍ട്ടിലാണ് നിര്‍ണായക കണ്ടെത്തൽ. 2019ൽ സ്വർണ പാളികളും കട്ടിളയും കൈമാറാൻ തീരുമാനിച്ച ദേവസ്വം മിനിറ്റ്സ് ബുക്ക് എസ്ഐടി പിടിച്ചെടുത്തു. എസ്ഐടി പരിശോധനയിലാണ് നിര്‍ണായക രേഖകള്‍ കിട്ടിയത്.
രേഖകൾ കൈമാറുന്നതിൽ ബോർഡിന് വൈമുഖ്യമുണ്ടെന്നും നിരവധി തവണ ആവശ്യപ്പെടുമ്പോഴാണ് രേഖകള്‍ കൈമാറുന്നതെന്നും എസ്ഐടി വ്യക്തമാക്കി. കവർച്ച മറയ്ക്കാൻ ഇപ്പോഴത്തെ ബോർഡും ശ്രമിച്ചെന്ന നിഗമനത്തിലേക്ക് കോടതി എത്തിയതോടെ ദേവസ്വവും സർക്കാരും ഊരാക്കുടുക്കിലായി. സ്വര്‍ണം നഷ്ടപ്പെട്ടതിന്റെ ഉത്തരവാദികള്‍ ആരാണെന്നതിൽ അന്വേഷണം തുടരുകയാണ്.