ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ പു​ത്തൂ​രി​ൽ മ​ല​യാ​ളി​ക്ക് ലോ​റി ഡ്രൈ​വ​ർ​ക്ക് വെ​ടി​യേ​റ്റു. അ​ന​ധി​കൃ​ത കാ​ലി​ക്ക​ട​ത്താ​ണെ​ന്ന് ആ​രോ​പി​ച്ച് പോ​ലീ​സാ​ണ് വെ​ടി​യു​തി​ര്‍​ത്ത​ത്.

സം​ഭ​വ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി അ​ബ്ദു​ള്ള​യ്ക്ക് പ​രി​ക്കേ​റ്റു. ക​ന്നു​കാ​ലി​ക​ളെ ക​ട​ത്തി​യ വ​ണ്ടി പോ​ലീ​സ് ത​ട​ഞ്ഞ​പ്പോ​ൾ നി​ർ​ത്തി​യി​ല്ല. തു​ട​ര്‍​ന്ന് ലോ​റി​യെ പി​ന്തു​ട​ര്‍​ന്ന പോ​ലീ​സ് വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു.

അ​ബ്ദു​ള്ള​യു​ടെ കാ​ലി​ലാ​ണ് വെ​ടി​യേ​റ്റ​ത്. ഒ​രു വെ​ടി​യു​ണ്ട വാ​ഹ​ന​ത്തി​ലും ത​റ​ച്ചു. പു​ത്തൂ​ർ റൂ​റ​ൽ പോ​ലീ​സാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്. വെ​ടി​യേ​റ്റ അ​ബ്ദു​ള്ള​യെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ലോ​റി​യി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. കേ​ര​ള-​ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യി​ലെ ഈ​ശ്വ​ര​മം​ഗ​ള​യി​ൽ വ​ച്ചാ​ണ് സം​ഭ​വം. അ​ബ്ദു​ള്ള​യ്ക്കും സ​ഹാ​യി​ക്കു​മെ​തി​രെ കാ​ലി​ക്ക​ട​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു. ബെ​ള്ളാ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.