ആശാ വർക്കർമാരുടെ സമരം ; ഈഗോ ഉപേക്ഷിച്ച് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാകണം: വി.ഡി.സതീശൻ
Wednesday, October 22, 2025 6:45 PM IST
തിരുവനന്തപുരം: ആശാ വർക്കർമാരുടെ ക്ലിഫ് ഹൗസ് മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഈഗോ ഉപേക്ഷിച്ച് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാകണം. വേതന വര്‍ധനവ് ആവശ്യപ്പെട്ടുള്ള സമരം കേരളത്തില്‍ ഇതാദ്യമല്ല.
എന്നാല്‍ ആശ പ്രവര്‍ത്തകരെ ശത്രുക്കളെ പോലെയാണ് സര്‍ക്കാര്‍ നേരിടുന്നത്. ഇന്നത്തെ മാര്‍ച്ചിന് നേരെ പോലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് സ്ത്രീകളെ ആക്രമിച്ചു. ചിലരുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയതായും പരാതിയുണ്ട്.
സമര നേതാക്കളെയും സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സ്ഥലത്തെത്തിയ യുഡിഎഫ് സെക്രട്ടറി സി.പി.ജോണിനെയും പോലീസ് കസ്റ്റഡിയിലെടുത്തത് നീതികരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.