ഷാജൻ സ്കറിയ്ക്ക് മർദനമേറ്റ സംഭവം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Wednesday, October 22, 2025 7:24 PM IST
ന്യൂഡൽഹി: ഷാജൻ സ്കറിയായെ ആക്രമിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ഡിജിപിക്ക് നിർദ്ദേശം നൽകി.
ഓഗസ്റ്റ് 30ന് തൊടുപുഴയിൽവച്ചാണ് ഷാജൻ സ്കറിയക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ സിപിഎം പ്രവർത്തകനായ മാത്യു കൊല്ലപ്പിള്ളി ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. മണിപൂരിലും ത്രിപുരയിലും മാധ്യമപ്രവർത്തകർ ആക്രമണത്തിനിരയായ സംഭവങ്ങളിലും കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.