കേരളത്തിലെ ആദ്യത്തെ പോസ്റ്റ് വുമണ്‍ അന്തരിച്ചു
Sunday, October 2, 2022 7:38 AM IST
ആലപ്പുഴ: കേരളത്തിലെ ആദ്യത്തെ പോസ്റ്റ് വുമണ്‍ കെ.ആര്. ആനന്ദവല്ലി(90) അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ പോസ്റ്റ് വുമണ്‍, ക്ലാര്‍ക്ക്, പോസ്റ്റ് മിസ്ട്രസ് തസ്തികകളില്‍ ജോലി ചെയ്തിട്ടുണ്ട്. 1991ൽ ജോലിയിൽ നിന്നും വിരമിച്ചു.
ബിരുദധാരിയായ ആനന്ദവല്ലി, പഠനം പൂർത്തിയായപ്പോൾ തന്നെ ജോലിയിൽ പ്രവേശിച്ചു. തത്തംപള്ളി പോസ്റ്റ് ഓഫീസിൽ പോസ്റ്റ് വുമണായാണ് നിയമനം ലഭിച്ചത്.
ഭർത്താവ് പരേതനായ റിട്ട. അധ്യാപകൻ രാജൻ. മകൻ ധനരാജ്.