സച്ചിൻദേവ് എംഎൽഎയുടെ കാർ സ്കൂട്ടറിൽ ഇടിച്ച് അച്ഛനും മകൾക്കും പരിക്ക്
Friday, October 7, 2022 7:09 PM IST
കോഴിക്കോട്: കെ.എം. സച്ചിൻദേവ് എംഎൽഎയുടെ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകൾക്കും പരിക്ക്. താനൂർ മൂസാന്റെ പുരക്കൽ ആബിത്ത് (42), മകൾ ഫമിത ഫർഹ (11) എന്നിവരെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നു രാവിലെ മലാപ്പറമ്പ് ബൈപാസിലായിരുന്നു അപകടം. ആബിത്തിനു ഇടതു കൈക്കും മകൾക്ക് ഇടതു കാലിനുമാണ് പരിക്ക്. എംഎൽഎയെ കൂട്ടാനായി വീട്ടിലേക്കു പോകുകയായിരുന്നു കാർ. പരിക്കേറ്റ പിതാവിനെയും മകളെയും എംഎൽഎ ആശുപത്രിയിൽ സന്ദർശിച്ചു.