സിസ തോമസിനെ എങ്ങനെ കണ്ടെത്തി, ആരു നിര്‍ദേശിച്ചു; ഗവര്‍ണറോട് ചോദ്യങ്ങളുമായി ഹൈക്കോടതി
Friday, November 25, 2022 5:04 PM IST
കൊച്ചി: കെടിയു താത്ക്കാലിക വിസി നിയമനത്തില്‍ ചാന്‍സലര്‍ക്കെതിരെ ചോദ്യങ്ങളുമായി ഹൈക്കോടതി. താത്ക്കാലിക വൈസ് ചാന്‍സലറായി സിസ തോമസിനെ എങ്ങനെ കണ്ടെത്തിയെന്ന് ഹൈക്കോടതി ചോദിച്ചു.
ഡോ. സിസ തോമസിന്റെ പേര് ആരാണ് നിര്‍ദേശിച്ചതെന്നും കോടതി ചോദിച്ചു. അങ്ങനെ ആരെയെങ്കിലും നിയമിക്കാനാകില്ല. കൂടിയാലോചനയില്ലാതെ നിയമനം നടത്താനാകുമോ എന്നും പ്രോ വിസിയെ നിയമിക്കാന്‍ ലഭ്യമായിരുന്നോ എന്നും ഹൈക്കോടതി ചോദിച്ചു.
താത്ക്കാലിക വിസി നിയമനം മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിസി നിയമനത്തില്‍ കൂടിയാലോചന നടത്തിയില്ലെന്ന് ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.