ആലപ്പുഴ എസ്ഡി കോളജിൽ എസ്എഫ്ഐ-എഐഎസ്എഫ് സംഘർഷം
Friday, December 2, 2022 6:17 PM IST
ആലപ്പുഴ: എസ്ഡി കോളജിൽ എസ്എഫ്ഐ-എഐഎസ്എഫ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന കൊട്ടിക്കലാശത്തിനിടെയാണ് സംഘർഷമുണ്ടായത്.
പരിക്കേറ്റ പെൺകുട്ടികൾ ഉൾപ്പടെയുള്ള വിദ്യാർഥികളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാമ്പസിന് പുറത്തുനിന്നും എത്തിയ എസ്എഫ്ഐ പ്രവർത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് എഐഎസ്എഫ് ആരോപിച്ചു.
എന്നാൽ എഐഎസ്എഫ് പ്രവർത്തകർ ബോധപൂർവം സംഘർഷം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് എസ്എഫ്ഐയുടെ ആരോപണം.