പാർലമെന്റിൽ തെന്നി വീണ് തരൂർ; കാലിന് പരിക്ക്
Friday, December 16, 2022 3:58 PM IST
ന്യൂഡൽഹി: പാർലമെന്റിൽ കാൽ തെറ്റി വീണ് ശശി തരൂർ എംപിക്ക് പരിക്ക്. ഇടത് കാൽക്കുഴയ്ക്ക് പരിക്കേറ്റ് കാസ്റ്റ് ധരിക്കേണ്ടിവന്ന തരൂർ വിശ്രമത്തിലാണ്.
വ്യാഴാഴ്ച പാർലമെന്റ് പടിക്കെട്ടിൽ തെന്നി വീണ തരൂർ, പരിക്ക് ഗുരുതരമല്ലാത്തതിനാൽ ചികിത്സ തേടിയിരുന്നില്ല. എന്നാൽ വേദന കലശലായതോടെ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു.
വിശ്രമം അനിവാര്യമായതിനാൽ പാർലമെന്റ് സമ്മേളനത്തിൽ നിന്ന് തൽക്കാലം വിട്ട് നിൽക്കുകയാണെന്നും തിരുവനന്തപുരം മണ്ഡലത്തിലെ പൊതുപരിപാടികൾ റദ്ദാക്കുന്നതായും തരൂർ ട്വിറ്ററിലൂടെ അറിയിച്ചു.