വാഹനാപകടം; ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു
Tuesday, January 3, 2023 9:39 AM IST
ചെന്നൈ: തമിഴ്നാട്ടിലെ ഗൂഡല്ലൂരിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ടു. ട്രിച്ചി-ചെന്നൈ ദേശീയപാതയിലാണ് അപകടം നടന്നത്.
ആറ് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. രണ്ട് സ്വകാര്യ ബസുകൾ രണ്ട് ലോറികൾ രണ്ട് കാറുകൾ എന്നിവ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി.