ചപ്പാത്തിക്കോല്‍കൊണ്ട് ഭാര്യയെ മര്‍ദിച്ച ഭര്‍ത്താവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
Tuesday, January 31, 2023 10:51 AM IST
തളിപ്പറമ്പ്: ഭാര്യയെയും മകനെയും മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്ത ഗൃഹനാഥൻ അറസ്റ്റിൽ. പട്ടുവം വെള്ളിക്കീല്‍ ജംഗ്ഷന് സമീപം ചെറുകുളക്കാട് സ്വദേശി എം. സന്തോഷിനെ(48)യാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സന്തോഷ് ഭാര്യയെയും മകനെയും മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്. ഭാര്യയെ ചപ്പാത്തിക്കോല് കൊണ്ട് തലയ്ക്കടിക്കുകയും മകനെ കഴുത്തിന് പിടിച്ച് തള്ളുകയുംചെയ്തെന്ന് പരാതിയില്‍ പറയുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ യുവതി തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു.