നെടുമ്പാശേരിയില്‍ അരക്കിലോ സ്വര്‍ണം പിടികൂടി
Wednesday, February 8, 2023 9:58 AM IST
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അരക്കിലോ സ്വര്‍ണം പിടികൂടി. ദുബായില്‍നിന്ന് വന്ന യാത്രക്കാരനാണ് കസ്റ്റംസിന്റെ പിടിയിലായത്.
പാന്റിന്റെ പോക്കറ്റില്‍ ഒളിപ്പിച്ചാണ് രണ്ട് മാലകളാക്കിയ സ്വര്‍ണം ഇയാള്‍ കൊണ്ടുവന്നത്. വിപണിയില്‍ 30 ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്.
ഇയാളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.