ബൈക്ക് മോഷണ കേസ് പ്രതി പിടിയിൽ
Wednesday, February 8, 2023 12:07 PM IST
കോട്ടയം: പാലാ ഉള്ളനാട് നിന്ന് ബൈക്ക് മോഷ്ടിച്ച പ്രതി പിടിയിൽ. കല്ലമ്പള്ളി വീട്ടിൽ ഡോൺ ജോർജിനെയാണ് (23) പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് ഇയാൾ ഉള്ളനാട് സ്വദേശിയായ മീന്‍ കച്ചവടക്കാരന്റെ ബൈക്ക് മോഷ്ടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.