ക്ഷേത്ര ഭരണത്തിൽ രാഷ്ട്രീയക്കാർ വേണ്ട; കർശന നിർദേശവുമായി കോടതി
Tuesday, February 21, 2023 5:31 PM IST
കൊച്ചി: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്ര ഭരണ സമിതികളിൽ സജീവ രാഷ്ട്രീയ പ്രവർത്തകരെ നിയമിക്കരുതെന്ന് ഹൈക്കോടതി. ഒറ്റപ്പാലം പൂക്കോട്ട് കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയിൽ സിപിഎം, ഡിവെെഎഫ്ഐ പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തിയതിനെതിരായ ഹർജി പരിഗണിക്കവേയാണ് കോടതി ഉത്തരവ്.
കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയിൽ നിന്ന് സിപിഎം, ഡിവെെഎഫ്ഐ നേതാക്കളെ പുറത്താക്കിയതായും കോടതി അറിയിച്ചു. ക്ഷേത്ര വിശ്വാസികളായ അനന്തനാരായണൻ, പി.എൻ.ശ്രീരാമൻ എന്നിവരാണ് അഡ്വ .കെ.മോഹന കണ്ണൻ വഴി കോടതിയിൽ ഹർജി നൽകിയത്.
ജസ്റ്റീസുമാരായ അനിൽ.കെ.നരേന്ദ്രൻ, അജിത് കുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.