സെർജിയോ റാമോസ് രാജ്യാന്തര ഫുട്ബോളിനോട് വിടപറഞ്ഞു
Friday, February 24, 2023 7:35 AM IST
മാഡ്രിഡ്: സ്പാനിഷ് ഡിഫൻഡർ സെർജിയോ റാമോസ് രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരമായ മുപ്പത്തിയാറുകാരൻ റാമോസ് ക്ലബ് ഫുട്ബോളിൽ തുടർന്നും കളിക്കും.
18 വര്‍ഷം നീണ്ടുനിന്ന കരിയറിനാണ് സ്പാനിഷ് സെന്‍ട്രല്‍ ഡിഫന്‍ഡര്‍ വിരാമമിടുന്നത്. 2005ൽ സ്പെയിനായി രാജ്യാന്തര ഫുട്ബോളിൽ അരങ്ങേറിയ റാമോസ് 180 മത്സരങ്ങള്‍ കളിച്ചു. 2010-ല്‍ ലോകകപ്പ് നേടിയ സ്പാനിഷ് ടീമിലെ അംഗമായിരുന്നു റാമോസ്.
ലോകകപ്പിന് പുറമേ 2008-ലും 2012-ലും രണ്ടുതവണ യൂറോ കപ്പ് നേടിയ ടീമിലും റാമോസ് അംഗമായിരുന്നു. മുന്‍ പരിശീലകന് ലൂയിസ് എന്റിക്വെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്ന റാമോസ് 2021 മുതല്‍ ദേശീയ ടീമിനായി കളിച്ചിരുന്നില്ല.