അച്ചടക്ക ലംഘനം: ആറ് കെഎസ്ആർടിസി ജീവനക്കാർക്കു സസ്പെൻഷൻ
Friday, March 3, 2023 9:46 PM IST
തിരുവനന്തപുരം: ഗുരുതര ചട്ടലംഘനവും അച്ചടക്കലംഘനവും നടത്തുകയും സ്വഭാവദൂഷ്യപരമായ പ്രവർത്തിമൂലം കോർപ്പറേഷന്റെ സത്പേരിനു കളങ്കം വരുത്തുകയും ചെയ്ത ആറു ജീവനക്കാരെ വിവിധ സംഭവങ്ങളിൽ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു.
ചടയമംഗലം ഡിപ്പോയിലെ ഡ്രൈവർ ആർ. ബിനു, മൂലമറ്റം യൂണിറ്റിലെ കണ്ടക്ടർ ബിജു അഗസ്റ്റ്യൻ, പാറശാല ഡിപ്പോയിലെ ബ്ലാക്ക് സ്മിത്ത് ഐ.ആർ. ഷാനു, എറണാകുളം ഡിപ്പോയിൽ വെഹിക്കിൾ സൂപ്പർവൈസർ എ.എസ്. ബിജുകുമാർ, നെയ്യാറ്റിൻകര ഡിപ്പോയിലെ ജനറൽ ഇൻസ്പെക്ടർ ടി.ഐ. സതീഷ്കുമാർ, കോഴിക്കോട് ഡിപ്പോയിലെ കണ്ടക്ടർ പി.ജെ. പ്രദീപ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.