മുംബൈ ഫിലിം സിറ്റിയിൽ വൻ തീപിടിത്തം
Friday, March 10, 2023 7:40 PM IST
മുംബൈ: ഗോറെഗാവ് ഫിലിം സിറ്റിയിൽ വൻ അഗ്നിബാധ. 2,000 ചതുരശ്ര അടി സ്ഥലത്ത് വ്യാപിച്ച തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിൽ ആർക്കും പരിക്കില്ല.
ഫിലിം സിറ്റിയിലെ "ഗം ഹെ കിസി കെ പ്യാർ മെയ്ൻ' എന്ന ഹിന്ദി സീരിയലിന്റെ ഷൂട്ടിംഗിനായി തയാറാക്കിയ സെറ്റിലാണ് തീപിടിത്തം ഉണ്ടായത്. വൈകിട്ട് 4;30-നാണ് തീപിടിത്തം ആരംഭിച്ചത്.
സമീപത്തുള്ള രണ്ട് ഷൂട്ടിംഗ് ഫ്ലോറുകളിലേക്ക് കൂടി തീപിടിത്തം പടർന്നെങ്കിലും വേഗം തന്നെ നിയന്ത്രണവിധേയമാക്കി.