വീണ്ടും ചുവപ്പ് കാർഡ്; കാസെമിറോയെ നാലു മത്സരങ്ങളിൽ നിന്ന് വിലക്കും
Monday, March 13, 2023 7:34 AM IST
ലണ്ടൻ: പ്രീമിയർ ലീഗിൽ ഈ സീസണിലെ രണ്ടാം ചുവപ്പ് കാർഡ് കണ്ട മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ താരം താരം കാസെമിറോയ്ക്ക് നാലു മത്സരങ്ങളിൽ വിലക്ക് ലഭിക്കും.
ഞായറാഴ്ച സതാംപ്ടണുമായുള്ള മത്സരത്തിലാണ് താരത്തിന് ചുവപ്പ് കാർഡ് കിട്ടുന്നത്. 34-ാം മിനിറ്റിൽ കാസെമിറൊ ചുവപ്പുകാർഡ് കണ്ടതോടെ യുണൈറ്റഡ് 10 പേരായി ചുരുങ്ങി. മത്സരം ഗോൾരഹിത സമനിലയിലാണ് അവസാനിച്ചത്.
ഫുൾഹാമിനെതിരായ എഫ്എ കപ്പ് മത്സരത്തിലും ന്യൂകാസിൽ, ബ്രെന്റ് ഫോർഡ്, എവർട്ടൺ എന്നീ ടീമുകൾക്കെതിരായ പ്രീമിയർ ലീഗ് മത്സരങ്ങളിലും യുണൈറ്റഡിന് കാസെമിറോയുടെ സേവനം നഷ്ടമാകും. അതേസമയം, യൂറോപ്പ ലീഗിൽ കസെമിറോ ഇറങ്ങും.
കാസെമിറോയുടെ അഭാവത്തിൽ സബിറ്റ്സർ, മക്ടോമിനെ, ഫ്രെഡ് എന്നിവരിൽ ആകും ഇനി യുണൈറ്റഡിന്റെ പ്രതീക്ഷ. നേരത്തെ, ക്രിസ്റ്റൽ പാലസിനെതിരെയുള്ള മത്സരത്തിലാണ് കാസെമിറോ ചുവപ്പ് കാർഡ് കണ്ടു പുറത്തുപോയത്.