സിആർപിഎഫിന്റെ വാഹനത്തിൽ ട്രക്കിടിച്ചു; അഞ്ച് ജവാന്മാര്ക്കു പരിക്ക്
Thursday, March 16, 2023 3:42 AM IST
ജമ്മു: കാഷ്മീരിൽ വാഹനാപകടത്തിൽ അഞ്ചു സിആർപിഎഫ് ജവാന്മാർക്കു പരിക്കേറ്റു. ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ട്രക്ക് ഇടിച്ചായിരുന്നു അപകടം.
നാല് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാർക്കും ഒരു സെലക്ഷൻ ഗ്രേഡ് കോൺസ്റ്റബിളിനുമാണു പരിക്കേറ്റത്. അപകടമുണ്ടാക്കിയ ട്രക്ക് ഡ്രൈവർക്കെതിരേ പോലീസ് കേസെടുത്തു.