സ്വർണ വില വർധിച്ചു
Thursday, March 16, 2023 3:02 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 5,355 രൂപയും പവന് 42,840 രൂപയുമായി.
മാർച്ച് മാസത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച പവന് 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് കനത്ത വില വർധനയുണ്ടായത്.