മാര്‍ പവ്വത്തില്‍ അനുസ്മരണം ഇന്ന് മെത്രാപ്പോലീത്തന്‍ പള്ളിയില്‍
Friday, March 24, 2023 6:05 AM IST
ചങ്ങനാശേരി: അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്ത കാലം ചെയ്ത ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ഏഴാം ചരമദിനമായ ഇന്ന് രാവിലെ 9.30 ന് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ വിശുദ്ധകുര്‍ബാനയും തുടര്‍ന്ന് കബറിടത്തിൽ ഒപ്പീസും പ്രാര്‍ഥനകളും നടത്തും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം കാര്‍മ്മികത്വം വഹിക്കും.
പാരീഷ് ഹാളില്‍ ചേരുന്ന അനുസ്മരണയോഗത്തില്‍ മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷനായിരിക്കും. ഓര്‍ത്തഡോക്സ് സഭാ തലവന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ മുഖ്യപ്രഭാഷണം നടത്തും.
വിവിധ സഭകളിലെ ബിഷപ്പുമാർ, ജനപ്രതിനിധികള്‍, സമുദായനേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഉച്ചയ്ക്ക് സ്നേഹവിരുന്നോടെ അനുസ്മരണ പരിപാടികള്‍ സമാപിക്കും.