കാപിക്കോ റിസോര്‍ട്ടില്‍ സര്‍ക്കാരിനാശ്വാസം; കോടതിയലക്ഷ്യ ഹര്‍ജി തുടരില്ല
Monday, March 27, 2023 12:49 PM IST
ന്യൂഡല്‍ഹി: ആലപ്പുഴയിലെ കാപിക്കോ റിസോര്‍ട്ട് പൊളിക്കലുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസം. പൊളിക്കൽ പൂർത്തിയാക്കില്ലെന്ന് കാട്ടിയുള്ള കോടതിയലക്ഷ്യ ഹര്‍ജി തുടരില്ലെന്ന് സുപ്രീം കോടതി.
പൊളിക്കല്‍ അവസാനഘട്ടത്തിലാണെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. ചീഫ് സെക്രട്ടറിക്കും സംസ്ഥാനസർക്കാരിനെതിയുള്ള കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി അവസാനിപ്പിച്ചു. ജസ്റ്റീസ് അനിരുദ്ധബോസ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് തീരുമാനം.
നേരത്തെ, ഈ മാസം 28 നകം റിസോര്‍ട്ടിലെ കെട്ടിടങ്ങള്‍ മുഴുവന്‍ പൊളിക്കണം എന്നായിരുന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. നിശ്ചയിച്ച സമയപരിധിക്കകം മുഴുവൻ കെട്ടിടവും പൊളിച്ചില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞദിവസം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ 15ന് പൊളിക്കല്‍ നടപടികള്‍ തുടങ്ങിയെങ്കിലും ഇതുവരെ പൊളിച്ച് നീക്കാനായത് 55ൽ 54 വില്ലകളാണ്.