നിയമസഭാ സംഘർഷം; രമയുടെ കൈയിൽ എട്ട് ആഴ്ച പ്ലാസ്റ്റർ ഇടണമെന്ന് ഡോക്ടർമാർ
Tuesday, March 28, 2023 8:10 PM IST
തിരുവനന്തപുരം: നിയമസഭയിൽ സ്പീക്കറുടെ ഓഫീസിനു മുന്നിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ പരിക്കേറ്റ കെ.കെ.രമ എംഎൽഎയുടെ കൈയിൽ എട്ട് ആഴ്ച പ്ലാസ്റ്റർ ഇടണമെന്ന് ആരോഗ്യവിദഗ്ധർ.
കൈയുടെ ലിഗ്മെന്റിൽ ഒന്നിലേറെ പരിക്കേറ്റുവെന്ന് എംആർഐ സ്കാനിൽ വ്യക്തമായതായി ഡോക്ടർമാർ അറിയിച്ചു.
രമയുടെ കൈയ്ക്ക് ഏറ്റ പരിക്ക് വ്യാജമാണെന്ന് ധ്വനിപ്പിക്കുന്ന തരത്തിൽ സച്ചിൻദേവ് എംഎൽഎ രമയുടെ ചിത്രമടക്കം ചേർത്തു കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് വ്യാജ എക് റേ ചിത്രമടക്കം ഉപയോഗിച്ച് സൈബർ സഖാക്കൾ സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നതായി ചൂണ്ടിക്കാട്ടി രമ സൈബർ പോലീസിനും പരാതി നൽകിയിരുന്നു.