കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍
Wednesday, March 29, 2023 10:38 PM IST
മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍. പായിപ്ര പഞ്ചായത്ത് ഓവര്‍സിയര്‍ പി.ടി സൂരജിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകുന്നേരം നാലോടെയായിരുന്നു സംഭവം.
പായിപ്ര സ്വദേശിയില്‍ നിന്ന് ബില്‍ഡിംഗ് പെര്‍മിറ്റിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിന്ന് സൂരജ് വിജിലന്‍സിന്റെ പിടിയിലായത്. ഇതിനു മുന്‍പും ഇയാൾ ഇതേ ആളില്‍ നിന്ന് രണ്ടുതവണ കൈക്കൂലി വാങ്ങിയിരുന്നു.