മംഗളൂരുവിൽ ഒരു കുടുംബത്തിലെ നാല് പേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
Friday, March 31, 2023 11:18 AM IST
ബംഗളൂരു: മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ അച്ഛനെയും അമ്മയെയും ഇരട്ടക്കുട്ടികളെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ദേവേന്ദ്ര(48), ഭാര്യ നിര്‍മല(48), ചൈത്ര(ഒന്‍പത്), ചൈതന്യ(ഒന്‍പത്) എന്നിവരാണ് മരിച്ചത്.
മൈസൂരു വിജയനഗര സ്വദേശികളാണ് ഇവര്‍. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ഇവര്‍ ജീവനൊടുക്കിയതെന്നാണ് പ്രാഥമികനിഗമനം.