ബിജെപി വർഗീയ കലാപമുണ്ടാക്കുന്നെന്ന് കപിൽ സിബൽ
Sunday, April 2, 2023 11:21 AM IST
ന്യൂഡൽഹി: 2024ലെ പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്ത് വർഗീയ കലാപങ്ങളുണ്ടാക്കാനാണ് ബിജെപി ശ്രമമെന്ന് കപിൽ സിബൽ. പശ്ചിമബംഗാളിലും ഗുജറാത്തിലും രാമനവമി ആഘോഷത്തോടനുബന്ധിച്ച് നടന്ന സംഭവങ്ങൾ അതിന്റെ ട്രെയിലറാണെന്നും അദ്ദേഹം പറഞ്ഞു.
വർഗീയ കലാപം, വിദ്വേഷ പ്രസംഗം, ന്യൂനപക്ഷങ്ങളെ ഇരകളാക്കൽ, സിബിഐ, ഇഡി, തെരഞ്ഞെടുപ്പ് കമീഷൻ തുടങ്ങിയവയെ ഉപയോഗിച്ച് എതിരാളികളെ ലക്ഷ്യമിടുക തുടങ്ങിയവയാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി ചെയ്തുകൊണ്ടിരിക്കുന്നതെന്ന് കപിൽ സിബൽ പറഞ്ഞു.