പ്രചാരണത്തിന്റെ വേഗം വന്ദേഭാരതിന് ഉണ്ടാകില്ല: കാനം രാജേന്ദ്രന്‍
Wednesday, April 19, 2023 12:50 PM IST
കാസര്‍ഗോഡ്: വന്ദേഭാരത് എക്‌സ്പ്രസുമായി ബന്ധപ്പെട്ട പ്രസംഗത്തിനും പ്രചാരണത്തിനും വേഗത കൂടിയാലും ട്രെയിനിന് അത്ര വേഗതയുണ്ടാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബിജെപി നേതാക്കള്‍ പ്രചരിപ്പിക്കുന്നത് പോലെയല്ല യാഥാര്‍ഥ്യമെന്നും കാനം പറഞ്ഞു.
കേരളത്തിലെ ട്രാക്കുകളിലുള്ള വളവുകള്‍ മാറ്റാതെ ഒരു സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിനും ഇവിടെ ഉദ്ദേശിക്കുന്ന വേഗത ലഭിക്കില്ല. അതിന് ഭീമമായ ചെലവുവരുന്നതുകൊണ്ടാണ് ബദല്‍ മാര്‍ഗത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചത്. അത് യാഥാര്‍ഥ്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞെന്നും കാനം കൂട്ടിചേര്‍ത്തു.
സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്‍റെ അംഗീകാരം വേണമെന്നും ചര്‍ച്ചകള്‍ തുടരുമെന്നും കാനം വ്യക്തമാക്കി.