യൂറോപ്പ ലീഗ്: റോമ ജയിച്ചു; യുവന്റസ്-സെവിയ്യ സമാസമം
Friday, May 12, 2023 6:39 AM IST
ടൂറിൻ: യൂറോപ്പ ലീഗ് ആദ്യപാദ സെമി ഫൈനലിൽ ലെവൻകൂസനെ തോൽപ്പിച്ച് എഎസ് റോമ. മറുപടിയില്ലാത്ത ഒരു ഗോളിനാണ് റോമയുടെ ജയം. എഡോർഡോ ബോവ് (62') ആണ് റോമയുടെ വിജയഗോൾ നേടിയത്.
രണ്ടാം സെമിയിൽ സെവിയ്യയും യുവന്റസും (1-1) സമനില പാലിച്ചു. 26-ാം മിനിറ്റിൽ യൂസഫ് എൻ-നെസിരി സെവിയ്യയെ മുന്നിലെത്തിച്ചു. എന്നാൽ അവസാന നിമിഷം ഫെഡെറിക്കോ ഗാറ്റിയുടെ തകർപ്പൻ ഗോൾ യുവന്റസിന് സമനില സമ്മാനിച്ചു.
മേയ് 19നാണ് രണ്ടാംപാദ സെമി പോരാട്ടം നടക്കുക.