വന്ദേ ഭാരത് ട്രെയിനിന് നേർക്ക് വീണ്ടും കല്ലേറ്
Sunday, May 21, 2023 12:28 AM IST
കൊച്ചി: കാസർഗോഡ് - തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനിന് നേർക്ക് വീണ്ടും കല്ലേറ്. ചോറ്റാനിക്കര കൂരിക്കാട് മേഖലയിൽ വച്ചാണ് സംഭവം നടന്നത്.
ശനിയാഴ്ച രാത്രി എട്ടിനാണ് അജ്ഞാതനായ വ്യക്തി ട്രെയിനിന് നേർക്ക് കല്ലേറ് നടത്തിയത്. കല്ലേറിൽ ട്രെയിനിന്റെ ചില്ലിന് കേടുപാട് സംഭവിച്ചു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.