ചരിത്രത്തിലേക്ക് പറന്നിറങ്ങി മിഗ് 29 കെ യുദ്ധവിമാനം; രാത്രിയിൽ ഐഎൻഎസ് വിക്രാന്തിൽ ലാൻഡിംഗ്
Thursday, May 25, 2023 11:04 PM IST
ന്യൂഡൽഹി: ഐഎന്‍എസ് വിക്രാന്തിലേക്ക് രാത്രിയിൽ പറന്നിറങ്ങി ഇന്ത്യൻ നാവിക സേനയുടെ മിഗ് 29 കെ യുദ്ധവിമാനം. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിലേക്ക് ആദ്യമായാണ് മിഗ് 29 കെ രാത്രി ലാൻഡ് ചെയ്യുന്നത്.
വിജയകരമായി രാത്രി ലാന്‍ഡിംഗ് പൂര്‍ത്തിയാക്കിയ വിവരം ഇന്ത്യൻ നാവിക സേന തന്നെയാണ് അറിയിച്ചത്. വിമാനം പറന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങളും പങ്കുവച്ചിട്ടുണ്ട്.