സോണിയയെയും രാഹുലിനെയും സന്ദർശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
Friday, May 26, 2023 11:30 PM IST
ന്യൂഡൽഹി: കോണ്ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുമായും കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഡൽഹിയിലെ സോണിയയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
വ്യാഴാഴ്ച എഐസിസി ആസ്ഥാനത്ത് കോണ്ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായും സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രി സമീർ അഹമ്മദ് ഖാൻ, എംഎൽഎ ബൈരതി സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.