എസ്എഫ്ഐക്ക് തെറ്റ് പറ്റിയെങ്കിൽ പാർട്ടി ഇടപെട്ട് നടപടി സ്വീകരിക്കും: കാനം
സ്വന്തം ലേഖകൻ
Wednesday, June 21, 2023 2:50 PM IST
കോട്ടയം: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്എഫ്ഐയ്ക്ക് തെറ്റ് പറ്റിയെങ്കിൽ സിപിഎം ഇടപെട്ട് ശരിയാക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർവകലാശാലാ വിഷയങ്ങളിൽ ഇടപെടാൻ സർക്കാരിന് പരിമിതിയുണ്ടെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.
ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ പ്രവർത്തന ശൈലിയിൽ നിന്ന് ആരെങ്കിലും വ്യതിചലിച്ചിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ടവർ നടപടിയെടുക്കും. തിരുത്തൽ ആവശ്യമുണ്ടെങ്കിൽ പാർട്ടി തന്നെ ഇടപെട്ട് ഇതിൽ തിരുത്തൽ സ്വീകരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും കാനം പറഞ്ഞു.