തിരുവാർപ്പിലെ സിഐടിയു - ബസ് ഉടമ തർക്കം പരിഹരിച്ചു
Tuesday, June 27, 2023 9:21 PM IST
കോട്ടയം: തിരുവാർപ്പ് റൂട്ടിൽ സർവീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസിലെ സിഐടിയു ജീവനക്കാരും ബസുടമ രാജ്മോഹൻ കൈമളും തമ്മിലുണ്ടായിരുന്ന തൊഴിൽത്തർക്കം പരിഹരിച്ചു.
ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നടന്ന മൂന്നാംഘട്ട ചർച്ചയിലാണ് പ്രശ്നം ഒത്തുതീർപ്പായത്.
രാജ്മോഹന്റെ ഉടമസ്ഥതയിലുള്ള നാല് ബസുകളിലെയും തൊഴിലാളികളെ റൊട്ടേഷൻ വ്യവസ്ഥയിൽ പുനഃക്രമീകരിച്ച്, എല്ലാ ജീവനക്കാർക്കും തുല്യ വേതനം ഉറപ്പാക്കാമെന്ന് അറിയിച്ചതോടെയാണ് സമരം ഒത്തുതീർന്നത്.
ഇതിനായി വരുമാനമുള്ള ബസുകളിലെയും വരുമാനം കുറഞ്ഞ ബസുകളിലെയും ജീവനക്കാർ 15 ദിവസം വീതം എല്ലാ ബസുകളിലുമായി മാറി മാറി ജോലി ചെയ്യും.