പൊൻകുന്നത്ത് സ്കൂട്ടറിൽ ട്രാവലർ ഇടിച്ച് അപകടം; ഒരാൾ മരിച്ചു
Monday, July 17, 2023 2:55 PM IST
പൊൻകുന്നം: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പാലാ പൊൻകുന്നം റോഡിൽ ട്രാവലർ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം.
എലിക്കുളം മഞ്ചക്കുഴി തോട്ടമാവിൽ ബിനു ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ പാലാ പൊൻകുന്നം റോഡിൽ അഞ്ചാം മൈലിലായിരുന്നു അപകടം.
സ്കൂട്ടർ യാത്രികനെ ഇടിച്ച ട്രാവലർ, സ്കൂട്ടറുമായി 10 മീറ്ററോളം മുന്നോട്ടു നീങ്ങിയാണ് നിന്നത്. ബിനുവിന്റെ വീടിനടുത്ത് വച്ചാണ് അപകടം നടന്നത്. ട്രാവലർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്ന് കരുതുന്നു.
പൊൻകുന്നം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു