ഊർജോത്പാദനം: ശ്രീലങ്കൻ പ്രസിഡന്റുമായി ചർച്ച ചെയ്തെന്ന് അദാനി
Friday, July 21, 2023 6:56 PM IST
ന്യൂഡൽഹി: ശ്രീലങ്കയിൽ ഹരിതോർജം മുതൽ കാറ്റിൽ നിന്നും 500 മെഗാവാട്ട് വൈദ്യുതി വരെ ഉത്പാദിപ്പിക്കുന്ന പ്രോജക്ടുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയുമായി ചർച്ച ചെയ്തുവെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി.
ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. കൊളംബോ പോർട്ട് വെസ്റ്റ് കണ്ടെയ്നർ ടെർമിനലിന്റെ വികസനം സംബന്ധിച്ചും ചർച്ച നടത്തിയെന്നും ട്വീറ്റിലുണ്ട്.
ശ്രീലങ്കൻ പ്രസിഡന്റിനൊപ്പം നിൽക്കുന്ന ചിത്രവും അദ്ദേഹം പോസ്റ്റിലുൾപ്പെടുത്തിയിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി റനിൽ വിക്രമസിംഗെ ഡൽഹിയിൽ എത്തിയിട്ടുണ്ട്.