റോള്‍സ് റോയ്സ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചു; രണ്ടുപേർ മരിച്ചു
Friday, August 25, 2023 3:19 AM IST
ഗുരുഗ്രാം: ആഡംബര വാഹനമായ റോള്‍സ് റോയ്സ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഹരിയാനയിലെ നൂഹിലാണ് സംഭവം.
ഡല്‍ഹി- മുംബൈ എക്സ്പ്രസ് വേയിലാണ് അപകടം സംഭവിച്ചത്. കാറിലുണ്ടായിരുന്ന ചണ്ഡിഗഡ് സ്വദേശികളായ ദിവ്യ, ജസ്ബിര്‍, ഡല്‍ഹി സ്വദേശിയായ വികാസ് എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
ലോറിയുടെ ഡ്രൈവറും ക്ലീനറുമാണ് മരിച്ചത്. 230 കിലോ മീറ്റര്‍ വേഗതയിലായിരുന്ന കാര്‍ സഞ്ചരിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും നശിച്ചു.