ടൂറിസ്റ്റ് ബസ് സ്കൂട്ടറിലിടിച്ച് വീട്ടമ്മ മരിച്ചു
Monday, August 28, 2023 11:36 AM IST
തിരുവനന്തപുരം: ടൂറിസ്റ്റ് ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന വീട്ടമ്മ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകള്‍ക്ക് പരിക്ക്. തിരുവനന്തപുരം സ്വദേശിനി മഹാലക്ഷ്മിയാണ് മരണമടഞ്ഞത്.
പരിക്കേറ്റ മകള്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി എട്ടോടെ കരമന- കളിയിക്കാവിള പാതയില്‍ നെയ്യാറ്റിന്‍കര പത്താംകല്ലിനു സമീപമായിരുന്നു അപകടം.
മഹാലക്ഷ്മിയും മകളും കൂടി തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മഹാലക്ഷ്മിയെയും മകളെയും ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു മഹാലക്ഷ്മിയുടെ മരണം. നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു.