ഛായാഗ്രാഹകൻ വി.അരവിന്ദ് അന്തരിച്ചു
Wednesday, August 30, 2023 8:13 PM IST
തിരുവനന്തപുരം: മുതിർന്ന ഛായാഗ്രാഹകൻ അരവിന്ദാക്ഷൻ നായർ(വി.അരവിന്ദ് - 72) അന്തരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ(കെഎസ്എഫ്ഡിസി) ഉടമസ്ഥതയിലുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയിലെ മുതിർന്ന ഛായാഗ്രാഹകനായിരുന്നു അരവിന്ദാക്ഷൻ.
വി.അരവിന്ദ് എന്ന പേരിൽ സിനിമാലോകത്ത് അറിയപ്പെട്ടിരുന്ന അദ്ദേഹം നിരവധി സീരിയലുകളിലും ഡോക്യുമെന്ററികളിലും പ്രവർത്തിച്ചിട്ടുണ്ട്. ഷാജി എൻ. കരുൺ, ലെനിൻ രാജേന്ദ്രൻ, കെ.ആർ.മോഹനൻ എന്നിവരുടെ ചിത്രങ്ങളിലും അദ്ദേഹം കാമറ ചലിപ്പിച്ചിട്ടുണ്ട്.
"അനഖ', "ശ്രീരാഗം', "ഇണപ്രാവുകൾ', "പോസ്റ്റ് ബോക്സ് നം.27', "അച്ഛൻ പട്ടാളം' എന്നിവയാണ് അരവിന്ദിന്റെ പ്രധാന ചിത്രങ്ങൾ.