ഒരു രാജ്യം, ഒരു വിദ്യാഭ്യാസമാണ് വേണ്ടതെന്ന് കേജരിവാൾ
Sunday, September 3, 2023 11:39 PM IST
ഭിവാനി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പല്ല, "ഒരു രാജ്യം, ഒരു വിദ്യാഭ്യാസം' ആണ് വേണ്ടതെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജരിവാൾ.
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനെക്കുറിച്ചാണ് ബിജെപി പറയുന്നത്. എന്നാൽ, പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വേർതിരിവില്ലാതെ എല്ലാവർക്കും തുല്യരീതിയിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്ന ഒരു രാജ്യം, ഒരു വിദ്യാഭ്യാസമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയിലെ ഭിവാനിയിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പെന്നത് ബിജെപിയുടെ ഗിമ്മിക്കാണെന്നും ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പിനോട് തങ്ങൾ യോജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.