ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ പേ​രു​മാ​റ്റു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

ഭാ​ര​ത്, ഇ​ന്ത്യ, ഹി​ന്ദു​സ്ഥാ​ൻ...​പേ​ര് ഏ​താ​യാ​ലും എ​ല്ലാം അ​ർ​ഥ​മാ​ക്കു​ന്ന​ത് സ്നേ​ഹം എ​ന്നാ​ണെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു.

ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചാ​ണ് രാ​ഹു​ൽ ഈ ​അ​ഭി​പ്രാ​യം വ്യ​ക്ത​മാ​ക്കി​യ​ത്.