പുതുപ്പള്ളിയില്‍ സഭകള്‍ കൈവിട്ടു, തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന് സിപിഐ
Saturday, September 9, 2023 12:23 PM IST
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന് സിപിഐ. പുതുപ്പള്ളിയില്‍ സഭകള്‍ കൈവിട്ടെന്നാണ് സിപിഐയുടെ വിലയിരുത്തല്‍.
ഇടത് മുന്നണിയുടെ വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായിട്ടില്ല. പുതുപ്പള്ളിയില്‍ നഷ്ടപ്പെട്ടത് സഭാ വോട്ടുകളാണ്. 2021ല്‍ ഇടത് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസിന് ഓര്‍ത്തഡോക്സ്- യാക്കോബായ വോട്ടുകള്‍ ധാരാളമായി കിട്ടിയിരുന്നു. ഈ വോട്ടുകളില്‍ ഇത്തവണ കുറവുണ്ടായി.
മുന്നണി സംവിധാനത്തിലോ പ്രവര്‍ത്തനത്തിലോ ഏകോപനത്തിലോ ഒരു കുറവും ഉണ്ടായിട്ടില്ലെന്നാണ് സിപിഐയുടെ വിലയിരുത്തല്‍.
പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ചാണ്ടി ഉമ്മന്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചത് സര്‍ക്കാരിനെതിരെയുള്ള ജനവികാരമായി പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍ സഹതാപതരംഗമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നാണ് സിപിഎമ്മിന്റെ വാദം.