ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ന​ർ​മ​ദാ​പു​രം ജി​ല്ല​യി​ലെ മു​ൻ ബി​ജെ​പി എം​എ​ൽ​എ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു.

ഗി​രി​ജാ ശ​ങ്ക​ർ ശ​ർ​മ​യാ​ണ് നൂ​റു​ക​ണ​ക്കി​ന് അ​നു​യാ​യി​ക​ൾ​ക്കൊ​പ്പം കോ​ൺ​ഗ്ര​സി​ൽ ചേ​ക്കേ​റി​യ​ത്. ഹോ​ഷം​ഗാ​ബാ​ദി​ൽ​നി​ന്ന് 2003, 2008 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ എം​എ​ൽ​എ​യാ​യ നേ​താ​വാ​ണ് ശ​ർ​മ.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ൻ സീ​താ​ശ​ര​ൺ ശ​ർ​മ ഹോ​ഷം​ഗാ​ബാ​ദ് മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് അ​ഞ്ചു ത​വ​ണ ബി​ജെ​പി ടി​ക്ക​റ്റി​ൽ വി​ജ​യി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ മ​ധ്യ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ സ്പീ​ക്ക​റാ​ണ് സീ​താ​ശ​ര​ൺ.

ഒ​രാ​ഴ്ച മു​ന്പ് ബി​ജെ​പി എം​എ​ൽ​എ വീ​രേ​ന്ദ്ര ര​ഘു​വം​ശ​യും മു​ൻ എം​എ​ൽ​എ ഭ​ൻ​വ​ർ സിം​ഗ് ഷെ​ഖാ​വ​തും അ​ട​ക്കം പ​ത്തു ബി​ജെ​പി നേ​താ​ക്ക​ൾ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നി​രു​ന്നു. മ​ധ്യ​പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ക​മ​ൽ​നാ​ഥി​ൽ​നി​ന്നാ​ണു ശ​ർ​മ കോ​ൺ​ഗ്ര​സ് അം​ഗ​ത്വ​മെ​ടു​ത്ത​ത്.