മിസോറമിൽ 38 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എംഎൻഎഫ്
Monday, September 11, 2023 4:38 AM IST
ഐസ്വാൾ: ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന മിസോറിൽ 38 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഭരണകക്ഷിയായ എംഎൻഎഫ്. ആകെ 40 സീറ്റുകളാണു സംസ്ഥാനത്തുള്ളത്. ചാൽഫിൽഹ്, ഐസ്വാൾ സൗത്ത്-2 സീറ്റുകളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്തത്.
പ്രധാന പ്രതിപക്ഷമായ സോറം പീപ്പിൾസ് മൂവ്മെന്റ്(സെഡ്പിഎം) 39 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് ഉടൻ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കും. 40 അംഗ നിയമസഭയിൽ എംഎൻഎഫിന് 27 അംഗങ്ങളുണ്ട്.
സെഡിപിഎം-6, കോൺഗ്രസ്-5, ബിജെപി-1 എന്നിങ്ങനെയാണ് കക്ഷിനില. ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.