ന്യൂ‍​ഡ​ൽ​ഹി: മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കാ​തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഡ​ൽ​ഹി​യി​ൽ ഇ​തു സം​ബ​ന്ധി​ച്ചു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് അ​തു നി​ങ്ങ​ള്‍ കൊ​ണ്ടു​ന​ട​ക്ക് എ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ണ് മു​ഖ്യ​മ​ന്ത്രി ‍ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്.

സ​ർ​ക്കാ​ർ ര​ണ്ട​ര​വ​ർ​ഷം തി​ക​യ്ക്കു​മ്പോ​ൾ മു​ൻ​തീ​രു​മാ​ന​പ്ര​കാ​രം ന​ട​ക്കേ​ണ്ട മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന സം​ബ​ന്ധി​ച്ചാ​ണ് അ​ഭ്യൂ​ഹ​ങ്ങ​ൾ ഉ​യ​ർ​ന്ന​ത്.