ലൈഫ് മിഷന് കോഴ: കേന്ദ്രസര്‍ക്കാരിന്റെയും ഇഡിയുടെയും നിലപാട് തേടി
Thursday, September 21, 2023 4:31 AM IST
കൊച്ചി: ലൈഫ് മിഷന് കോഴ ഇടപാടുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഇഡി രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെയും ഇഡിയുടെയും നിലപാട് തേടി. ജസ്റ്റീസ് സി.എസ്. ഡയസ് ഹര്‍ജി ഒക്ടോബര്‍ മൂന്നിന് പരിഗണിക്കാനായി മാറ്റി.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കോഴ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഇഡി ശിവശങ്കറിനെതിരെ കേസെടുത്തിരുന്നു. ഈ കേസില്‍ കഴിഞ്ഞ ഫെബ്രുവരി 14 നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റുചെയ്തത്.