യുക്രെയ്നുള്ള സാമ്പത്തിക സഹായം നിർത്തി അമേരിക്ക
Monday, October 2, 2023 6:36 AM IST
വാഷിംഗ്ടൺ ഡിസി: ചെലവ് ചുരുക്കലിന്റെ ഭാഗമായി യുക്രെയ്നുള്ള സാമ്പത്തിക സഹായം നിർത്തി അമേരിക്ക. ഹ്രസ്വകാല ഫണ്ടിംഗിനു യുഎസ് ജനപ്രതിനിധിസഭയും സെനറ്റും അംഗീകാരം നൽകിയതോടെയാണ് ഫെഡറൽ ഷട്ട് ഡൗൺ ഒഴിവായത്.
സാമ്പത്തിക ഞെരുക്കം നേരിടുന്ന സർക്കാരിന് നവംബർ 17 വരെ ധനസഹായം ഉറപ്പാക്കുന്ന ബില്ലിനെ 209 ഡെമോക്രാറ്റുകളും 126 റിപ്പബ്ലിക്കുകളും പിന്തുണച്ചു. യുക്രെയ്നുള്ള സഹായം നിർത്തണമെന്ന നിബന്ധനയോടെയാണ് ഒരുകൂട്ടം റിപ്പബ്ലിക്കുകൾ ബില്ലിനെ പിന്തുണച്ചത്. 91നെതിരെ 335 വോട്ട് നേടിയാണ് ബിൽ പാസായത്.