കര്ഷന് ഉയര്‍ന്ന സിബില്‍ സ്കോര്‍, വായ്പ നിഷേധിച്ചത് പരിശോധിക്കുമെന്ന് മന്ത്രി പി. പ്രസാദ്
Friday, November 17, 2023 5:15 PM IST
ആലപ്പുഴ: തകഴിയിൽ ജീവനൊടുക്കിയ കര്ഷകന് ഉയര്‍ന്ന സിബില്‍ സ്കോറുണ്ടായിരുന്നുവെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കർഷകൻ വായ്പയ്ക്ക് സമീപിച്ചില്ലെന്ന ബാങ്കുകളുടെ വിശദീകരണം വിശ്വസിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ആത്മഹത്യാ കുറിപ്പില്‍ കര്ഷകന് പറഞ്ഞതാണ് വിശ്വാസത്തിലെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രസാദിന് വായ്പ നിഷേധിക്കാനിടയായ സാഹചര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പിആര്‍എസ് വായ്പയുമായി ബന്ധപ്പെട്ട കര്‍ഷകരുടെ പ്രശ്നങ്ങള്‍ ബാങ്ക് പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച ചെയ്തു. പിആര്‍എസ് വായ്പ കര്‍ഷകരുടെ സിബില്‍ സ്കോറിനെ ദോഷകരമായി ബാധിക്കരുതെന്നും കര്‍ഷക വിരുദ്ധ സമീപനം സ്വീകരിക്കരുതെന്നും മന്ത്രി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്കി.
തകഴി സ്വദേശിയും കിസാൻ സംഘ് ജില്ലാ പ്രസിഡന്റുമായ പ്രസാദ് (55) ആണ് ജീവനൊടുക്കിയത്. മരണത്തിന് ഉത്തരവാദി സര്‍ക്കാരും ബാങ്കുകളുമെന്ന് എഴുതിവച്ചശേഷമാണ് പ്രസാദ് വിഷംകഴിച്ച് ജീവനൊടുക്കിയത്.